ജിതീഷും കുടുംബവും എവിടെ? നാലംഗ കുടുംബത്തെ കാണാതായിട്ട് കാണാതായിട്ട് 28 ദിവസം

 


കൊല്ലം: എഴുകോൺ സ്വദേശികളായ ഒരേ കുടുംബത്തിലെ നാല് പേരെ കാണാതായതായി പരാതി. 2026 ജൂൺ 1 മുതൽ ജിതീഷ് (32), ഭാര്യ ആര്യ (23), മക്കളായ ആർധിക (4), അധിഷ് (2) എന്നിവരെയാണ് കാണാതായത്.

​ഇവരെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ എഴുകോൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈം നമ്പർ 741/26 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരെയോ ഇവർ സഞ്ചരിച്ച വഴികളെയോ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

​കാണാതായവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയോ ചെയ്യണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

​ബന്ധപ്പെടേണ്ട നമ്പറുകൾ:

  • ഇൻസ്പെക്ടർ ഓഫ് പോലീസ്: +91 9497987043
  • സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്: +91 9497980168
  • എഴുകോൺ പോലീസ് സ്റ്റേഷൻ: +91 474 2482088

​പൊതുജനങ്ങളുടെ ഭാഗത്തുനിന്നും സഹായം പ്രതീക്ഷിക്കുന്നതായും, ലഭിക്കുന്ന വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർ എങ്ങോട്ടേക്കാണ് പോയതെന്നോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി