174-ൽ 23 പേർക്കും ഫുൾ എ പ്ലസ്! കൂരാച്ചുണ്ടിന്റെ പ്രതിഭകളെ അണിനിരത്തി 'സഫലം 2026

 


കൂരാച്ചുണ്ട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കും വിവിധ സ്കോളർഷിപ്പ്-അവാർഡ് ജേതാക്കൾക്കുമായി കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച 'സഫലം 2026' പ്രതിഭാനുമോദനവും വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ഇൻസ്പെയർ അവാർഡ് വിന്നേഴ്സ്, എൻ.എം.എം.എസ് (NMMS), യു.എസ്.എസ് (USS) വിജയികളെയും ചടങ്ങിൽ ആദരിച്ചു.

​സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ജലീൽ കുന്നുംപുറത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. പഠന മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും വിവിധ എൻഡോവ്മെൻ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. താമരശ്ശേരി എജുക്കേഷണൽ ഏജൻസി കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോസഫ് പാലക്കാട് മുഖ്യാതിഥിയായിരുന്നു.

​ഈ വർഷം പത്താംക്ലാസ് പരീക്ഷ എഴുതിയ 174 വിദ്യാർത്ഥികളിൽ 23 പേർ മുഴുവൻ വിഷയങ്ങളിലും, 10 പേർ 9 വിഷയങ്ങളിലും A+ കരസ്ഥമാക്കി സ്കൂളിൻ്റെ കീർത്തി ഉയർത്തി. കൂടാതെ, ഒരു വിദ്യാർത്ഥി നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും (NMMS) രണ്ട് കുട്ടികൾ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ ഇൻസ്പെയർ അവാർഡും നേടി വിദ്യാലയത്തിന് അഭിമാനമായി മാറി.

​അനുമോദന ചടങ്ങിനൊപ്പം തന്നെ പുതിയ അധ്യയന വർഷത്തെ 'വിജയോത്സവം' പദ്ധതിയുടെ ഉദ്ഘാടനവും, സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാദർ സെബിൻ വർഗീസ് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി.

​വാർഡ് മെമ്പർ എൻ. കെ. കുഞ്ഞമ്മദ്, സ്കൂൾ പ്രിൻസിപ്പൽ ഷാജി കുര്യൻ, യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു, നിർമ്മല യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രുതി പി., എം.പി.ടി.എ. പ്രസിഡൻ്റ് ജിഷ മാത്യു, അധ്യാപകൻ റഫീഖ് പൊയിൽക്കര, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ എബിൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

​ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷിബു മാത്യൂസ് ചടങ്ങിന് സ്വാഗതവും, അധ്യാപകൻ സജീഫ് എം. നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി