സഹോദരിയോട് തന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞു റൂമിലെ കതക് അടച്ച 10 ക്ലാസ്സ്‌ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

 


അഞ്ചുതെങ്ങ്: മാമ്പള്ളി ഓലുവിളാകത്ത് വീട്ടിൽ അലൻ യേശുദാസ് (15) എന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി 7.50-ഓടെയാണ് സംഭവം. വീടിന്റെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംഭവദിവസം പതിവിന് വിപരീതമായി സ്കൂൾ ബസിലല്ല, അലൻ നടന്നാണ് വീട്ടിലെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിലെത്തിയ ശേഷം സഹോദരിയോട് "താൻ മുറിയിൽ കയറി പഠിക്കാൻ പോകുകയാണ്, ആരും തന്നെ ബുദ്ധിമുട്ടിക്കരുത്" എന്ന് പറഞ്ഞാണ് അലൻ മുറിക്കുള്ളിലേക്ക് പോയത്.

​മണിക്കൂറുകൾ കഴിഞ്ഞിട്ടും അലനെ പുറത്തുകാണാത്തതിനെ തുടർന്ന് സഹോദരി മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് സംശയം തോന്നിയ കുട്ടി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോഴാണ് അലനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

​അകാലത്തിൽ പൊലിഞ്ഞ അലൻ യേശുദാസ്, പരേതനായ യേശുദാസ് (പ്രിൻസ്) - റിനു ദമ്പതികളുടെ മകനാണ്. ഓട്ടോ തൊഴിലാളിയായിരുന്ന പിതാവ് യേശുദാസ് പത്തു വർഷം മുൻപ് ഉണ്ടായ ഒരു ഓട്ടോ അപകടത്തിലാണ് മരണപ്പെട്ടത്. അമ്മ റിനു നിലവിൽ കുവൈറ്റിൽ ജോലി ചെയ്തുവരികയാണ്.

​കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അച്ഛന്റെ വിയോഗത്തിന് ശേഷം പ്രവാസിയായ അമ്മയുടെയും ബന്ധുക്കളുടെയും തണലിൽ വളരുകയായിരുന്ന അലന്റെ ആകസ്മികമായ വേർപാട് അഞ്ചുതെങ്ങ് മാമ്പള്ളി നിവാസികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത അഞ്ചുതെങ്ങ് പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി