​എം.ഡി.എം.എയുമായി എത്തിയത് രണ്ട് കാറുകളിൽ; മരുതൊങ്കരയിൽ നാട്ടുകാരുടെ പിടിയിൽ അമർന്നത് ലഹരിസംഘം

 


മരുതൊങ്കര: മരുതൊങ്കരക്ക് സമീപം എം.ഡി.എം.എ കൈമാറ്റത്തിനിടെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ ലഹരിസംഘം പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശികളായ രണ്ട് യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 27 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

​ രണ്ട് കാറുകളിലായി മരുതൊങ്കരക്ക് സമീപത്തെത്തിയ സംഘം ലഹരിമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ സംഘത്തെ വളയുകയായിരുന്നു.

​  നാട്ടുകാർ തടഞ്ഞുവെച്ചതിനെത്തുടർന്ന് സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് ഊർജിതമായി തെരച്ചിൽ നടത്തിവരികയാണ്. പിടിയിലായവരുടെ കാറുകൾ നാട്ടുകാർ തകർത്തു.

​സംഭവസ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. സംഘത്തിന് പിന്നിൽ വലിയ ലഹരി മാഫിയാ കണ്ണികൾ ഉണ്ടോയെന്നും, ഇവർ സ്ഥിരമായി ഈ മേഖലയിൽ ലഹരി വിൽപന നടത്തുന്നവരാണോ എന്നും പരിശോധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് ലഹരിമരുന്ന് വിൽപന വ്യാപകമാകുന്നതിനെതിരെ നാട്ടുകാർ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി