അതിജീവനത്തിന്റെ കരുത്ത്; കാടിനെ നാടാക്കിയ കഠിനാധ്വാനം; കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ തോമസ് ചാലിക്കോട്ടയിൽ വിട വാങ്ങി

 



കൂരാച്ചുണ്ട്: മണ്ണൂപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചാലിക്കോട്ടയിൽ തോമസ് (91) നിര്യാതനായി. കുടിയേറ്റ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പ്രദേശത്തെ കാർഷിക രംഗത്തെ മുൻനിര വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു.

കഠിനാധ്വാനം കൊണ്ട്  കാടിനെ നാടാക്കി മാറ്റിയ ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു തോമസ് ചാലിക്കോട്ടയിൽ. മധ്യതിരുവിതാംകൂറിൽ നിന്നും മലബാറിന്റെ മലയോരങ്ങളിലേക്ക് ജീവൻ പണയം വെച്ച് കുടിയേറിയ കർഷകരിൽ ഒരാളായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളോടും പ്രകൃതിയോടും പൊരുതി  കൂരാച്ചുണ്ടിലെ കാർഷിക സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

​ആധുനിക സൗകര്യങ്ങളോ റോഡുകളോ ഇല്ലാതിരുന്ന കാലത്ത്, തലച്ചുമടായി സാധനങ്ങൾ എത്തിച്ചും വെട്ടിത്തെളിച്ച വഴികളിലൂടെയും കിലോമീറ്ററുകൾ നടന്നാണ് ഇവർ ഈ പ്രദേശത്തെ ജനവാസയോഗ്യമാക്കിയത്. റബ്ബറും തെങ്ങും കുരുമുളകും ഉൾപ്പെടെയുള്ള നാണ്യവിളകൾ ഈ മണ്ണിൽ സമൃദ്ധമാക്കിയതിൽ തോമസിനെപ്പോലെയുള്ള കർഷകരുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. 

​അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രദേശത്തെ കാർഷിക-സാമൂഹിക മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.

ഭാര്യ :ഏലിക്കുട്ടി കുണ്ടുത്തോട്, കണ്ടത്തിൽ കുടുംബം.

മക്കൾ : ആലീസ് (കൂരാച്ചുണ്ട് ) ലില്ലി (വിലങ്ങാട്) മേഴ്സി (ചെറുവഞ്ചേരി), ലിസി (പന്തിരിക്കര), ബീന (പൊയ്‌ലോഞ്ചാൽ), മനോജ്‌ (ബഹറിൻ).

മരുമക്കൾ: ടോമി പതിയിൽ (കൂരാച്ചുണ്ട്), ടോമിച്ചൻ കൊച്ചുപറമ്പിൽ (വിലങ്ങാട്), സോനു ഫാത്തിമാലയം (ചെറുവഞ്ചേരി), സിബി മൈനാട്ടി (പന്തിരിക്കര), സജി പ്ലാക്കാട്ട് (പൊയ്‌ലോഞ്ചാൽ), ലിജി വള്ളോപ്പള്ളി (പാത്തിപ്പാറ).

മൃതസംസ്കാരം നാളെ ഞായർ (10/05/2026) ഉച്ചക്ക് 2.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന പള്ളി സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി