കൂരാച്ചുണ്ടിൽ ഇനി ബിസിനസ്സ് കുതിച്ചുചാട്ടം: 'വൈറ്റ്‌സ്റ്റോൺ ഹോൾഡിംഗ് കൺസൾട്ടൻസി' ഓഫീസ് തുറന്നു

 


കൂരാച്ചുണ്ട്: ബിസിനസ്സ്-കൺസൾട്ടൻസി രംഗത്ത് പുതിയ ചുവടുവെപ്പുകളുമായി 'വൈറ്റ്‌സ്റ്റോൺ ഹോൾഡിംഗ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്' കൂരാച്ചുണ്ടിൽ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ തയ്യാറാക്കിയ സ്ഥാപനത്തിന്റെ പുതിയ ഓഫീസ് സമുച്ചയം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ. അമ്മതും പ്രമുഖ വ്യവസായി കൊടുമയിൽ മുഹമ്മദലിയും ചേർന്ന് സംയുക്തമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നാട്ടിലെ ചെറുകിട-വലിയ സംരംഭകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് കൺസൾട്ടൻസിയുടെ സേവനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്.

​ഉദ്ഘാടന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ജോബി വാളിയാംമ്ബ്ളാക്കൽ മുഖ്യാതിഥിയായിരുന്നു. കൂരാച്ചുണ്ടിന്റെ വാണിജ്യ മേഖലയ്ക്ക് പുതിയൊരു ഉണർവ് നൽകാൻ വൈറ്റ്‌സ്റ്റോൺ ഹോൾഡിംഗ്സിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളായ ബഷീർ അമീൻ, അസീസ് കൊടുമയിൽ, ഒ.കെ. ഇസ്മായിൽ, റസാക് കായലാട്ടുമ്മൽ, അരുൺ കെ.ജി, ബഷീർ ഹാജി കൊടുമയിൽ എന്നിവർ സംബന്ധിച്ച് ആശംസകൾ നേർന്നു സംസാരിച്ചു. പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വ്യാപാരികളും ചടങ്ങിൽ സാന്നിധ്യമറിയിച്ചു.

​കമ്പനി ഡയറക്ടർമാരായ നിയാസ് കൊടുമയിൽ, ഷാഫി ഓടക്കയിൽ, അഭിരാം ചന്ദ്രൻ, ഒ.കെ. ജസീം, ഫവാസ് മണാട്ടേരി, താരീഫ് ബുഹാരി, ആഷിഫ് നാഗത്ത്, സാരംഗ്‌ ഷീജ, ഒ.കെ. റിഷൽ എന്നിവർ ഉദ്ഘാടന ചടങ്ങുകൾക്ക് വൻ വിജയമാക്കാൻ നേതൃത്വം നൽകി.

ഡയറക്ടർമാരുടെ വാക്കുകളിൽ നിന്ന്:

"നാടിന്റെ സമഗ്ര വികസനത്തിനും പുതിയ സംരംഭകർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകി മികച്ച അവസരങ്ങൾ ഒരുക്കാനും സ്ഥാപനത്തിലൂടെ സാധിക്കും. ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നവർക്കും ആവശ്യമായ എല്ലാ കൺസൾട്ടൻസി സേവനങ്ങളും ഒരൊറ്റ മേൽക്കൂരക്കുകീഴിൽ ലഭ്യമാക്കുകയാണ് വൈറ്റ്‌സ്റ്റോൺ ഹോൾഡിംഗ്സിന്റെ ലക്ഷ്യം."

​ചടങ്ങിനെത്തിയ അതിഥികൾക്ക് കമ്പനി ഡയറക്ടർമാർ നന്ദി രേഖപ്പെടുത്തി. പുത്തൻ സാങ്കേതികവിദ്യയുടെയും വിദഗ്ദ്ധോപദേശങ്ങളുടെയും പിന്തുണയോടെ കൂരാച്ചുണ്ടിൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം പ്രദേശത്തെ ബിസിനസ്സ് ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി