പെരുവണ്ണാമൂഴിയിൽ ഇടിമിന്നലിൽ ഗർഭിണിയായ ആട് ചത്തു

 

ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ ശക്തമായ ഇടിമിന്നലിൽ ഗർഭിണിയായ ആട് ചത്തു. താഴത്തുവയൽ എഴുത്തുപുരക്കൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള ആടാണ് മിന്നലേറ്റ ഉടൻ തന്നെ ചത്തത്. ഇന്നലെ വൈകീട്ടോടെ പ്രദേശത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ്  ആണ് സംഭവം നടന്നത്.

​സുരേഷിന്റെ വീടിനോട് ചേർന്നുള്ള ആലയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു ആട്. വൈകുന്നേരം  മഴയ്‌ക്കൊപ്പം പെട്ടെന്നുണ്ടായ അതിശക്തമായ ഇടിമിന്നൽ ആലക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും ഓടിയെത്തിയപ്പോഴേക്കും ആട് ജീവനറ്റിരുന്നു. പ്രസവിക്കാറായ ആട് ചത്തത് കർഷകനായ സുരേഷിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

​സമീപകാലത്തായി വേനൽമഴയോടനുബന്ധിച്ച് ഇടിമിന്നൽ തീവ്രത കൂടുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തത്തിൽ പ്രയാസത്തിലായ കർഷക കുടുംബത്തിന് അടിയന്തരമായി സർക്കാർ തലത്തിൽ നിന്നുള്ള ധനസഹായം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി