വിശ്വാസമർപ്പിച്ച വോട്ടർമാർക്ക് നന്ദി; ഫാത്തിമ തഹിലിയയുടെ മണ്ഡല പര്യടനം ഇന്ന് ചക്കിട്ടപാറയിൽ

 


ചക്കിട്ടപാറ: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഉജ്ജ്വല വിജയത്തിന് ശേഷം വോട്ടർമാർക്ക് നന്ദി അറിയിക്കാൻ നിയുക്ത എം.എൽ.എ അഡ്വ. ഫാത്തിമ തഹിലിയ ഇന്ന് (മെയ് 11, തിങ്കൾ) ചക്കിട്ടപാറ പഞ്ചായത്തിൽ പര്യടനം നടത്തും. യു.ഡി.എഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്വീകരണ പരിപാടികളാണ് മണ്ഡലത്തിലുടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്.

 കുവ്വപ്പൊയിലിൽ തുടക്കം

തിങ്കളാഴ്ച രാവിലെ 8.30-ന് കുവ്വപ്പൊയിലിൽ നിന്നാണ് മണ്ഡല പര്യടനം ആരംഭിക്കുന്നത്. തുടർന്ന് പന്നിക്കോട്ടൂർ, ചെമ്പനോട, കുറത്തിപ്പാറ, പൂഴിത്തോട്, മുതുകാട്, ചെങ്കോട്ടക്കൊല്ലി, അണ്ണക്കുട്ടും ചാൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം പിള്ളപ്പെരുവണ്ണയിലെത്തും.

മുക്കള്ളിൽ സമാപനം

ഉച്ചയ്ക്ക് ശേഷം മുക്കവല, താന്നിയോട്ട്, ചക്കിട്ടപാറ, നരിനട, പള്ളിക്കുന്ന്, ചെമ്പ്ര തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പര്യടനം വൈകുന്നേരത്തോടെ മുക്കള്ളിൽ സമാപിക്കും. വിജയത്തിന്റെ ആവേശത്തിലുള്ള പ്രവർത്തകർ വാദ്യമേളങ്ങളുടെയും പ്രകടനങ്ങളുടെയും അകമ്പടിയോടെയാകും നിയുക്ത എം.എൽ.എയെ വരവേൽക്കുക.

​യു.ഡി.എഫ് പ്രാദേശിക നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും പര്യടനത്തിലുടനീളം സ്ഥാനാർത്ഥിയെ അനുഗമിക്കും. മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്തുമെന്ന പ്രഖ്യാപനത്തോടെ ജനവിധി തേടിയ തഹിലിയയുടെ സന്ദർശനം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി