മലയോരത്തെ തകർത്ത് ചുഴലിക്കാറ്റ്; വി-ഫാം നൽകിയ നിവേദനം സ്വീകരിച്ച് കൃഷിമന്ത്രി; ബാധിത പ്രദേശങ്ങൾ സന്ദർശിക്കും


 


കൂരാച്ചുണ്ട്: മലയോര മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപകമായ കൃഷിനാശം സംഭവിച്ച പശ്ചാത്തലത്തിൽ, ദുരിതബാധിതരായ കർഷകർക്കായി പ്രത്യേക സർക്കാർ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനയായ വി-ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ കൃഷിമന്ത്രി ടി. സിദ്ദിഖിന് നിവേദനം നൽകി.കൂരാച്ചുണ്ട് കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, കായക്കൊടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസം ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്.

​ചുഴലിക്കാറ്റിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കാവിലുംപാറ പഞ്ചായത്തിലെ കർഷകർക്ക് മാത്രം ഏകദേശം 50 കോടിയോളം രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വി-ഫാം നേതാക്കൾ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മലബാറിൽ ഏറ്റവും കൂടുതൽ ഗ്രാമ്പൂ കൃഷിയുള്ള മേഖലയാണ് കാവിലുംപാറ. വൻതോതിൽ ഗ്രാമ്പൂ മരങ്ങൾ ഒടിഞ്ഞുവീണും വേരോടെ പിഴുതുപോയും കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗ്രാമ്പൂ കൃഷിയെക്കൂടി വിള ഇൻഷുറൻസ് പദ്ധതിയിൽ അടിയന്തരമായി ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

​ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് ഉറപ്പുനൽകിയതായി നിവേദനം സമർപ്പിച്ച വി-ഫാം നേതാക്കളായ ചെയർമാൻ ജോയി കണ്ണൻചിറ, സെക്രട്ടറി അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, വി.ടി. തോമസ് എന്നിവർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി