പ്രണയക്കുരുക്കിൽ കുരുക്കി പീഡനം; കൂടത്തായി സ്വദേശി റിമാൻഡിൽ
താമരശ്ശേരി: പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കൂടത്തായി നെരോത്ത് വീട്ടിൽ 'കസിൻ' ഷാലു (23) ആണ് എലത്തൂർ ഇൻസ്പെക്ടർ രഞ്ജിത്തും സംഘവും ചേർന്ന് പിടികൂടിയത്.
പ്രതിയായ ഷാലു പെൺകുട്ടിയുമായി പ്രണയം നടിക്കുകയും തുടർന്ന് പലതവണയായി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലും വെച്ച് ലഹരി നൽകിയ ശേഷം പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. ഇതിനെത്തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയായിരുന്നു.
സംഭവം പുറത്തായതിനെ തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. പോലീസിൽ പരാതി ലഭിച്ചതറിഞ്ഞ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോവുകയായിരുന്നു. എന്നാൽ, പ്രതി വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ഷാലു എന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചുവരികയാണെന്നും, ഇയാളുടെ കെണിയിൽ കൂടുതൽ പെൺകുട്ടികൾ വീണിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിയമനടപടികൾ കൂടുതൽ ശക്തമാക്കുമെന്നും പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Comments
Post a Comment