പെരുവണ്ണാമൂഴി; മുതുകാട്ടിൽ സദാചാര പോലീസ് ചമഞ്ഞ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു; മുതുകാട്ടിൽ പ്രതിഷേധമിരമ്പി

 


പെരുവണ്ണാമൂഴി: ചെങ്കോട്ടകൊല്ലിയിൽ ഓട്ടോ ഡ്രൈവർക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായതായി പരാതി. മണ്ണാരത്ത് രാജീവനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ രാജീവൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുതുകാട് ടൗണിൽ സംയുക്ത ഓട്ടോ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഉച്ചവരെ ഒട്ടോ പണിമുടക്ക് നടത്തി.

​സംഭവത്തെക്കുറിച്ച് രാജീവൻ പറയുന്നത്:

​ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ചെങ്കോട്ടകൊല്ലിയിൽ യാത്രക്കാരിയെ ഇറക്കി ടൗണിലേക്ക് തിരിച്ചു വരുന്നതിനിടെ പ്രദേശവാസികളായ രണ്ടു പേർ ചേർന്ന് ഓട്ടോ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് യാതൊരു കാരണവുമില്ലാതെ  മർദ്ദിക്കുകയുമായിരുന്നു എന്ന് രാജീവൻ പറഞ്ഞു. അക്രമികളിൽ നിന്ന് രക്ഷപ്പെടാനായി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് കൂടുതൽ മർദ്ദനമേൽക്കാതെ രക്ഷപ്പെട്ടതെന്നും ഇയാൾ കൂട്ടിച്ചേർത്തു. സദാചാര മനോഭാവത്തോടെയാണ് പ്രതികൾ പെരുമാറിയതെന്നും പരാതിയിലുണ്ട്.

​ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പൊലീസിൽ പരാതി നൽകി

​മർദ്ദനത്തിൽ പരിക്കേറ്റ രാജീവനെ ഉടൻ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം അവിടെ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രാജീവൻ പെരുവണ്ണാമൂഴി പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഒട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു.

​മുതുകാട് ടൗണിൽ ഒട്ടോ പണിമുടക്ക്, പ്രതിഷേധം

​തൊഴിലെടുത്ത് ജീവിക്കുന്ന തൊഴിലാളിക്കുനേരെ ഉണ്ടായ ക്രൂരമായ സദാചാര ആക്രമണത്തിൽ പ്രതിഷേധിച്ച് മുതുകാട് ടൗണിൽ സംയുക്ത ഓട്ടോ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചവരെ ഒട്ടോ പണിമുടക്ക് പ്രഖ്യാപിച്ചു. 

യൂണിയൻ നേതാക്കളുടെ പ്രതികരണം: "യാത്രക്കാരുമായി പോകുന്ന ഡ്രൈവർമാർക്ക് നേരെ ഇത്തരം സദാചാര ഗുണ്ടായിസം കാണിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും."

​സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിലായ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി