ജനമനസ്സുകളിൽ ആവേശം വിതറി ഫാത്തിമ തഹിലിയയുടെ പര്യടനം; ചക്കിട്ടപാറയിൽ നിയുക്ത എം.എൽ.എയ്ക്ക് ഊഷ്മള വരവേൽപ്പ്
ചക്കിട്ടപാറ: പേരാമ്പ്രയുടെ വികസനക്കുതിപ്പിന് പുത്തൻ ഊർജ്ജം പകരാൻ ജനവിധി തേടിയെത്തിയ അഡ്വ. ഫാത്തിമ തഹിലിയയ്ക്ക് ചക്കിട്ടപാറയിൽ ജനസാഗരത്തിന്റെ വരവേൽപ്പ്. നിയോജക മണ്ഡലത്തിലെ ഉജ്ജ്വല വിജയത്തിന് ശേഷം വോട്ടർമാരോട് നന്ദി പറയാൻ എത്തിയ ജനപ്രതിനിധിയെ ആവേശത്തോടെയാണ് നാട്ടുകാർ എതിരേറ്റത്.
തിങ്കളാഴ്ച രാവിലെ മുതൽ ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണങ്ങളാണ് ഒരുക്കിയിരുന്നത്. "വികസന മുരടിപ്പിന് അറുതി വരുത്തും" എന്ന വാഗ്ദാനം ഹൃദയത്തിലേറ്റിയ ജനങ്ങൾക്ക് മുന്നിൽ, മണ്ഡലത്തിന്റെ പുരോഗതിക്കായി താൻ സദാ സന്നദ്ധയായിരിക്കുമെന്ന് തഹിലിയ ഉറപ്പുനൽകി..
യു.ഡി.എഫ് പ്രാദേശിക നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും പര്യടനത്തിലുടനീളം സ്ഥാനാർത്ഥിയെ അനുഗമിച്ചു. രാഷ്ട്രീയ കക്ഷി നേതാക്കളായ പഞ്ചായത്ത് പ്രസിഡണ്ട് മോളി ആയിത്തമറ്റം, വൈസ് പ്രസിഡണ്ട് ജിതെഷ് മുതുകാട്, ജോർജ്ജും മുക്ക ളിൽ,ജിൻസി മനോജ്, ബിന്ദു ബാലകൃഷ്ണൻ, വാർഡ് മെംബർ ജോസ് ചെറുവള്ളിൽ, എബിൻ കുമ്പളാനിക്കൽ, ജെയിൻ ജോൺ, ജസ്റ്റിൻ, ബാബു കൂനന്തടം, റെജി കോച്ചേരി, ബാബു പള്ളിക്കൂടം, ബിന്ദു ബാലകൃഷ്ണൻ, മിനി വികെ, രമേശൻ കേളംപൊയിൽ, ലിൻഡ, ഗിരീഷ് കോമച്ചം കണ്ടി, മൂസ കോത്തമ്പ്ര, പ്രസാദ് ജോർജ്,ആവള ഹമീദ്,
തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും സമാനമായ രീതിയിൽ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കുന്ന പരിപാടികൾ തുടരുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു.

Comments
Post a Comment