മുൻ എം എൽ എ സഖാവ് വി.വി ദക്ഷിണാമൂർത്തിയുടെ സഹധർമിണി ടി.എം നളിനി ടീച്ചർ അന്തരിച്ചു

 


പേരാമ്പ്ര: സി.പി.ഐ (എം) മുൻ എം എൽ എ യും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനി മുൻ മുഖ്യ പത്രാധിപരുമായിരുന്ന സഖാവ് വി.വി. ദക്ഷിണാമൂർത്തിയുടെ സഹധർമിണി ടി.എം നളിനി ടീച്ചർ (83) അന്തരിച്ചു. പാലേരി രാമനിലയത്തിൽ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയർ ചെയ്ത അധ്യാപികയാണ്.

​വാർധക്യസഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുത്ത വ്യക്തിയായിരുന്നു നളിനി ടീച്ചർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തീരെ വയ്യാത്ത അവസ്ഥയിലും ആംബുലൻസിൽ വടക്കുമ്പാട് സ്കൂളിലെ ബൂത്തിലെത്തി ടീച്ചർ വോട്ട് രേഖപ്പെടുത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

മക്കൾ:  മിനി (റിട്ട. അധ്യാപിക, മലയമ്മ യു.പി. സ്കൂൾ) ​അജയ് കുമാർ (വൈസ് പ്രിൻസിപ്പൽ, കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം ഐ.ടി.സി)​പ്രസാദ് (മാനേജർ, ദേശാഭിമാനി പാലക്കാട് യൂണിറ്റ്)

മരുമക്കൾ:  ശിവശങ്കരൻ ചാത്തമംഗലം (റിട്ട. പോസ്റ്റൽ സർവീസ്)​ശ്രീകല (അധ്യാപിക, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ)​പ്രിയ (ജെ.ഡി.ടി പബ്ലിക് സ്കൂൾ, കോഴിക്കോട്)

സഹോദരങ്ങൾ: ദാമോദര വാരിയർ, ഇന്ദുചൂഢൻ വാരിയർ, രമ വാരസ്യാർ. (പരേതരായ ശാരദാ വാരസ്യാർ, പത്മിനി വാരസ്യാർ, രാധാകൃഷ്ണൻ വാരിയർ, ചന്ദ്രികാ വരസ്യാർ, രാജശ്രീ വാരസ്യാർ എന്നിവർ സഹോദരങ്ങളാണ്).

സംസ്കാരം: ഞായറാഴ്ച പകൽ രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി