ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച ഭർത്താവ് അറസ്റ്റിൽ; ചികിത്സയിലിരുന്ന ഗൃഹനാഥ മരിച്ചു

 


ഈരാറ്റുപേട്ട: ​കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ദേഹത്ത് ആസിഡൊഴിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. തീക്കോയി കൊല്ലംപാറ ഭാഗത്ത് താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്റെ (47) ഭാര്യ ബാലാമണി (50) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. 

​ഇക്കഴിഞ്ഞ 15-ാം തീയതി രാവിലെ 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ജോണും ബാലാമണിയും തമ്മിൽ തർക്കമുണ്ടാവുകയും, തുടർന്ന് ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

​ഗുരുതരമായി പൊള്ളലേറ്റ ബാലാമണിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി