പേരാമ്പ്രയിൽ; ബസ്സിടിച്ച് ഓട്ടോറിക്ഷ റോഡിൽ തെറിച്ചുപോയി, നാല് പേർക്ക് പരിക്ക്

 


പേരാമ്പ്ര:  സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ചതിനെ തുടർന്ന് ഓട്ടോ റോഡിൽ നിന്നും തെറിച്ചുപോയി ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെ പേരാമ്പ്ര വെള്ളിയൂർ മദ്രസക്ക് സമീപമാണ് അപകടം നടന്നത്.

​  സ്കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡരികിലേക്ക്  മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

​രാവിലെയുള്ള തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. ബസ് അമിതവേഗതയിലായിരുന്നോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി