കാവൽക്കാരൻ നിശബ്ദമായി കുറയുമ്പോൾ: മലയോരത്ത് പത്തിവിടർത്തി പാമ്പുകൾ
കൂരാച്ചുണ്ട് / ചക്കിട്ടപാറ: മലയോര മേഖലകളിൽ ഭീതിയുടെ കരിനിഴൽ വീഴ്ത്തി പ്രകൃതിയുടെ കാവൽക്കാരൻ എണ്ണത്തിൽ കുറയുന്നു. കടും ചുവപ്പൻ കണ്ണുകളുമായി പറമ്പുകളിൽ കാവൽ നിന്നിരുന്ന 'ഉപ്പൻ' (ചെമ്പോത്ത്) കുറവായതിനാൽ, മലയോര ഗ്രാമങ്ങൾ വിഷപ്പാമ്പുകളുടെ എണ്ണം വർധിക്കുകയാണ് . ഇത് കേവലം ഒരു പക്ഷിയുടെ വംശനാശമല്ല, മറിച്ച് നിങ്ങളുടെ കിടപ്പറയിലേക്കുള്ള പാമ്പുകളുടെ കടന്നുകയറ്റത്തിന്റെ അപായമണിയാണ്!
നമ്മുടെ ജീവനെടുക്കാൻ സെക്കൻഡുകൾ മതിയാകുന്ന വെള്ളിക്കെട്ടൻ ഉൾപ്പെടെയുള്ള മാരക വിഷപ്പാമ്പുകളുടെ പേടിസ്വപ്നമായിരുന്നു ഉപ്പൻ. പാമ്പുകളെ കൊത്തിക്കീറി ഭക്ഷണമാക്കുന്ന ഈ 'നാച്ചുറൽ കില്ലർ' ഉള്ളയിടങ്ങളിൽ പാമ്പുകൾ വരാൻ ഭയപ്പെട്ടിരുന്നു.
എന്നാൽ ഇന്ന് കൂരാച്ചുണ്ടിലെയും ചക്കിട്ടപാറയിലെയും തോട്ടങ്ങളിൽ ഉപ്പന്റെ ശബ്ദം നന്നേ കുറഞ്ഞിരിക്കുന്നു. ഈ ശൂന്യതയിലേക്ക് പതുങ്ങിയെത്തുന്നത് അത്യന്തം അപകടകാരികളായ വിഷപ്പാമ്പുകളാണ്.
അപായസൂചന: ഒരു ഉപ്പൻ കുറഞ്ഞാൽ ഒരു പാമ്പ് കൂടും!
പ്രകൃതിയുടെ സ്വാഭാവികമായ 'പെസ്റ്റ് കൺട്രോൾ' സംവിധാനമാണ് ഇവിടെ തകരുന്നത്. വിദഗ്ധരുടെ മുന്നറിയിപ്പ് ഇതാണ്:
" ഒരു ഉപ്പൻ കുറയുക എന്നാൽ പറമ്പിൽ ഒരു പാമ്പ് അധികമായി എത്തുന്നു എന്നാണ് അർത്ഥം."
ചെറിയ പാമ്പുകളെയും പാമ്പിൻകുഞ്ഞുങ്ങളെയും ഇവ ഭക്ഷണമാക്കാറുണ്ട്. വലിയ പാമ്പുകളെ സാധാരണയായി ആക്രമിക്കാറില്ലെങ്കിലും, ചെറിയ പാമ്പുകളെ പിടിച്ചു തിന്നുന്നതിൽ ഉപ്പൻ മിടുക്കനാണ്
മുമ്പ് പറമ്പിലെ കരിയിലക്കൂട്ടങ്ങൾക്കിടയിൽ ധാരാളം ഉപ്പനെ കണ്ടിരുന്നെങ്കിൽ, ഇന്ന് അവിടെ വെള്ളിക്കെട്ടനും അണലിയും പതുങ്ങിയിരിക്കുന്നു. കാവൽക്കാരൻ നിശബ്ദനായി കുറയുമ്പോൾ മലയോരം പാമ്പുകളുടെ ഭീതിയിൽ ആയിരിക്കുകയാണ്.
ജാഗ്രതൈ!
ഉപ്പന്റെ കുറവ് കേവലം പരിസ്ഥിതി പ്രശ്നമല്ല, ഓരോ മലയോര നിവാസിയുടെയും ജീവനുനേരെയുള്ള ഭീഷണിയാണ്. സന്ധ്യ മയങ്ങിയാൽ പറമ്പിലിറങ്ങുന്നവർക്കും വീടിനുള്ളിൽ കഴിയുന്നവർക്കും ഇനിമുതൽ ഓരോ ചുവടും ഭീതിയുടേതാകും. വന്യതയിൽ നിന്ന് വിഷപ്പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് പത്തിവിടർത്തി മുന്നേറുകയാണ്!


Comments
Post a Comment