പെരുവണ്ണാമുഴി ഡാം റിസർവോയറിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി
പെരുവണ്ണാമുഴി: അണക്കെട്ടിന്റെ റിസർവോയറിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മുതുകാട് റോഡിൽ പള്ളിക്ക് സമീപമുള്ള എർത്ത് ഡാം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മുതുകാട് സ്വദേശിനിയും പരേതനായ കോട്ടൂർ സോമരാജന്റെ ഭാര്യയുമായ സരോജിനി (77) ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഡാം പ്രദേശത്ത് കൂട് മത്സ്യകൃഷിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് വെള്ളത്തിൽ മൃതദേഹം കിടക്കുന്നതായി ആദ്യം കണ്ടത്. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമുഴി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മക്കൾ: പുഷ്പ, ഷൈല, ഉത്തമൻ, ബിന്ദു.
മരുമക്കൾ: ചന്ദ്രൻ, ബാബു, സജിത, ബാബു.

Comments
Post a Comment