കാടിനുള്ളിലെ ആ ‘കനൽനിമിഷങ്ങൾ’: ഷാരോൺ കണ്ണഞ്ചിറയിലിനെ സന്ദർശിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ്

 


ചക്കിട്ടപാറ: വനത്തിൽ പോയ  സംഘത്തിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചറും പൂഴിത്തോട് സ്വദേശിയുമായ ഷാരോൺ കണ്ണഞ്ചിറയിലിനെ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തിമറ്റം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിൻ ജോൺ തുടങ്ങിയവർ വീട്ടിലെത്തി സന്ദർശിച്ചു. കാടിനുള്ളിൽ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചും രക്ഷാദൗത്യത്തെക്കുറിച്ചും ഷാരോൺ അവരോട് വിശദീകരിച്ചു.

   ​ദുർഘടമായ സാഹചര്യങ്ങളിലൂടെ കടന്നുപോയെങ്കിലും സംഘത്തിലുണ്ടായിരുന്ന ഏഴ് പേരും പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതരായി തിരിച്ചെത്തിയതിൽ ആശ്വാസമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കർത്തവ്യ നിർവ്വഹണത്തിനിടെ അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെ മനോധൈര്യത്തെ സന്ദർശകർ അഭിനന്ദിച്ചു.

​ വനാതിർത്തികളിലെ സർവ്വേ നടപടികൾ ഇനി കൂടുതൽ ജാഗ്രതയോടെയും സുരക്ഷാ സംവിധാനങ്ങളോടെയും തുടരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി