പേരാമ്പ്രയിൽ ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര–മേപ്പയ്യൂർ റോഡിൽ കാഞ്ഞിരമുക്കിൽ ബുള്ളറ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3.40 ഓടെയായിരുന്നു അപകടം നടന്നത്.
പേരാമ്പ്ര ഭാഗത്ത് നിന്നും വരികയായിരുന്ന പിക്കപ്പ് വാനും മേപ്പയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റ് തെറ്റായ ദിശയിൽ (എതിർദിശയിൽ) സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയുടെ ആഘാതത്തിൽ ബുള്ളറ്റിൽ ഉണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. അപകടത്തെത്തുടർന്ന് റോഡിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Comments
Post a Comment