ചക്കിട്ടപാറ; മുതുകാടിന്റെ 'ഇടിമുഴക്കം'; കോട്ടയത്തെ റിങ്ങിൽ എതിരാളികളെ വീഴ്ത്തി ആൽബിൻ ജോസ്!

 



ചക്കിട്ടപാറ: കോട്ടയത്ത് നടന്ന സംസ്ഥാനതല കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി ചക്കിട്ടപാറയുടെ കരുത്തൻ. മുതുകാട് കൊട്ടാരം കുന്നേൽ ജോസുകുട്ടി - ബിന്ദു മാത്യു ദമ്പതികളുടെ മൂത്തമകൻ ആൽബിൻ ജോസ് ആണ് സംസ്ഥാന തലത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയത്.

​കടുത്ത പോരാട്ടങ്ങൾ നടന്ന റിങ്ങിൽ വീര്യമേറിയ പ്രകടനമാണ് ആൽബിൻ പുറത്തെടുത്തത്. ഫൈനലിൽ എതിരാളിയെ നിഷ്പ്രഭനാക്കി സ്വർണ്ണം ചൂടിയ ഈ നേട്ടം മലയോര മേഖലയ്ക്ക് വലിയ ആവേശമാണ് പകരുന്നത്.

​പരിമിതമായ സൗകര്യങ്ങളിൽ നിന്ന് കഠിനാധ്വാനത്തിലൂടെ കിക് ബോക്സിങ് റിങ്ങിലെ രാജാവായി മാറിയ ആൽബിനെ തേടി നാടിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ് എത്തുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി