കോഴിക്കോട്കളിചിരികൾ പാതിവഴിയിൽ നിലച്ചു; ഡൈനിങ് ടേബിളിൽനിന്ന് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: അത്താണി കരിമ്പയിൽ ഇലാഹിയ സ്കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻപ്രേം - അഭിരാമി ദമ്പതികളുടെ ഇളയ മകൾ അലംകൃത (അല്ലി) ആണ് ദാരുണമായി മരിച്ചത്.
ബുധനാഴ്ച രാവിലെ 10.30-ഓടെയാണ് അപകടം സംഭവിച്ചത്. വീട്ടിലെ ഡൈനിങ് ടേബിളിൽ കുട്ടി പതിവായി കയറാറുണ്ടായിരുന്നു. സംഭവദിവസവും കുട്ടി ടേബിളിൽ കയറുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് അബോധാവസ്ഥയിൽ തറയിൽ കിടക്കുന്ന കുട്ടിയെയാണ്.
ഉടൻ തന്നെ സമീപത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ പൾസ് നിരക്ക് വളരെ കുറവാണെന്ന് കണ്ട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയോടെ അലംകൃത മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആരുഷ് ആണ് കുട്ടിയുടെ ഏക സഹോദരൻ. സംഭവത്തിൽ പ്രദേശവാസികളും ബന്ധുക്കളും വലിയ ഞെട്ടലിലും ദുഃഖത്തിലുമാണ്.

Comments
Post a Comment