ഖത്തറിൽ ബിസിനസുകാരനായ മുൻ കൂരാച്ചുണ്ട് സ്വദേശി നിര്യാതനായി
കൂരാച്ചുണ്ട്: മുൻ കൂരാച്ചുണ്ട്സ്വദേശിയും നിലവിൽ കല്ലുരുട്ടി ഇടവക അംഗവുമായ മുണ്ടനോലിക്കൽ ജോഷി ജോസഫ് (56) നിര്യാതനായി. ഖത്തറിൽ ബിസിനസ്സ് നടത്തിവരികയായിരുന്നു. പുല്ലുറാംപാറ പരേതനായ മുണ്ടനോലിക്കൽ ജോസഫിന്റെയും (അപ്പച്ചൻ) റോസമ്മയുടെയും മകനാണ്.
തൊണ്ണൂറുകളിൽ കൂരാച്ചുണ്ട് കാളങ്ങാലി 4 സെന്റ് കോളനിക്ക് സമീപം താമസിച്ചിരുന്ന സ്ഥലം വിറ്റ് ശേഷം അപ്പച്ചനും കുടുംബവും അവിടെനിന്നും കല്ലുരുട്ടിയിലേക്ക് താമസം മാറി.
ഭാര്യ: ആൻസി (വേനപ്പാറ പാറയാനിക്കൽ കുടുംബാംഗം).
മക്കൾ: ഹൃദയ (ഓസ്ട്രേലിയ), ഹൃദിക് (ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ് ബി.ബി.എ വിദ്യാർത്ഥി).
സഹോദരങ്ങൾ: ജിഷ (യുകെ), ഷിജി, ഷോജി (യുഎഇ).
മൃതസംസ്കാര ചടങ്ങുകൾ നാളെ (മെയ് 6, ബുധനാഴ്ച) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

Comments
Post a Comment