പരീക്ഷകളിൽ തിളക്കമാർന്ന വിജയം; റിച്ചാർഡ് ടി നിക്സണെയും നോറിൻ എലിസബത്തിനെയും അനുമോദിച്ച് കല്ലാനോട് ബാങ്ക്
കല്ലാനോട്: എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച് കല്ലാനോടിന്റെ പെരുമ ഉയർത്തിയ പ്രതിഭകളെ കല്ലാനോട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ആദരിച്ചു. മികച്ച വിജയം നേടിയ റിച്ചാർഡ് ടി. നിക്സൺ, നോറിൻ എലിസബത്ത് ബിനു എന്നിവർക്കാണ് ബാങ്കിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി പ്രത്യേക അനുമോദനം അറിയിച്ചത്.
ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജോൺസൺ എട്ടിയിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ ഉന്നത വിജയങ്ങളിലേക്ക് നയിക്കാൻ ഇത്തരം പ്രോത്സാഹനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ബാങ്ക് സെക്രട്ടറി ട്വിങ്കിൾ കെ. ചാണ്ടി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഞാറുമ്മൽ, അസിസ്റ്റന്റ് സെക്രട്ടറി നിക്സൺ പറപ്പള്ളി, ബിനേഷ് സ്കറിയ, ബ്രിജേഷ് എളംബ്ലാശേരിയിൽ എന്നിവരും ബാങ്ക് ഡയറക്ടർമാരായ ഡൊമിനിക് വെട്ടിക്കാട്ട്, ജോൺസൺ കക്കയം, ജോർജ് വള്ളിക്കാട്ടിൽ എന്നിവരും പങ്കെടുത്തു സംസാരിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് ഭരണസമിതി അംഗങ്ങൾ കൈമാറി. പരിപാടിയിൽ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Comments
Post a Comment