ഫുട്ബോൾ പാരമ്പര്യം തുടരാൻ ;ആവേശം അലതല്ലാൻ കൂരാച്ചുണ്ടിൽ ഫുട്ബോൾ പ്രേമികളുടെ സംഗമം മെയ് 29-ന്
കൂരാച്ചുണ്ടിൽ ലോകകപ്പ് ആവേശം വാനോളം
കൂരാച്ചുണ്ട്: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആവേശം നാട്ടിലെങ്ങും അലയടിക്കുമ്പോൾ, ഫുട്ബോൾ ആരാധകരെ അണിനിരത്തി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വിപുലമായ സംഗമം സംഘടിപ്പിക്കുന്നു. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ, ഫുട്ബോൾ പ്രേമികൾക്ക് ഒത്തുചേരാനും ആഘോഷങ്ങൾ ആസൂത്രണം ചെയ്യാനുമുള്ള വേദിയായാണ് ഈ സംഗമം ഒരുക്കിയിരിക്കുന്നത്.
നാളെ മെയ് 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ വെച്ചാണ് പരിപാടി നടക്കുക. ലോകകപ്പ് കാലയളവിൽ പഞ്ചായത്തിൽ നടപ്പിലാക്കേണ്ട വിവിധ കായിക-ആഘോഷ പരിപാടികൾ സംഗമത്തിൽ ചർച്ച ചെയ്യും. കായിക പ്രേമികളായ മുഴുവൻ ആളുകളെയും ഈ സ്നേഹസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി എന്നിവർ അറിയിച്ചു.

Comments
Post a Comment