കോഴിക്കോട്ട് മുക്കത്ത് 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ

 

കോഴിക്കോട് : മുക്കത്ത്  13 വയസ്സുകാരിയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കൻ പിടിയിലായി. മണാശ്ശേരി പെരിങ്ങാട്ട് വിജു (48) വിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

​  മാനസിക വൈകല്യമുള്ള പിതാവിൽ നിന്നും ദേഹോപദ്രവം ഏൽക്കാൻ തുടങ്ങിയതോടെ പെൺകുട്ടിയും അമ്മയും മാറി വാടക വീട്ടിലായിരുന്നു താമസം. ഈ സാഹചര്യം മനസ്സിലാക്കിയ പ്രതി വിജു, പെൺകുട്ടിയുടെ അമ്മ വീട്ടിലില്ലാത്ത സമയം നോക്കി അവിടെ എത്തുകയും കുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.​പെൺകുട്ടി ഭയന്നോടി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

​പിന്നീട് പെൺകുട്ടിയുടെ കുടുംബം മുക്കം പോലീസിൽ പരാതി നൽകി. ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ, കഴിഞ്ഞ ദിവസം ഉച്ചയോടെ 'ആലിൻചുവട്' എന്ന സ്ഥലത്തുവെച്ച് ഇയാളെ പോലീസ് സംഘം പിടികൂടുകയായിരുന്നു. മുക്കം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീരാഗ്, എ.എസ്.ഐ മുംതാസ്, സീനിയർ സി.പി.ഒ അനീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി