മഴക്കണക്കിൽ മുന്നിൽ വയലടയും കക്കയവും; രണ്ടുദിവസം 100 മില്ലിമീറ്റർ മഴ പെയ്താൽ അതീവ ജാഗ്രത; ജാഗ്രത വേണമെന്ന് കാലാവസ്ഥാ റിപ്പോർട്ട്

 


കൂരാച്ചുണ്ട്/തലയാട്: കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രാദേശിക ആഘാതങ്ങളും ചർച്ച ചെയ്ത് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ കാലാവസ്ഥാ സെമിനാർ സമാപിച്ചു. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് സയൻസ് ഡിസാസ്റ്റർ മാനേജ്മെന്റുമായി സഹകരിച്ച് നടത്തിയ സമഗ്രമായ പ്രാദേശിക കാലാവസ്ഥാ പഠന റിപ്പോർട്ടും സെമിനാറിൽ അവതരിപ്പിച്ചു.

​ബ്ലോക്ക് പരിധിയെ 5 കിലോമീറ്റർ വീതമുള്ള ഗ്രിഡുകളായി വിഭജിച്ച്, സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെയായിരുന്നു വിവരശേഖരണം നടത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തെ മഴയുടെയും താപനിലയുടെയും വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്താണ് ഈ സമഗ്ര കാലാവസ്ഥാ റിപ്പോർട്ട് തയാറാക്കിയത്.

കൂടുതൽ മഴ വയലട, തലയാട്, കക്കയം മേഖലകളിൽ

  ​   കേരളത്തിൽ  ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് പ്രദേശങ്ങളിൽ വയലട,  കക്കയം  മേഖലകളിലാണ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലകളിൽ ഭൂമിയിൽ നടത്തുന്ന അശ്രദ്ധമായ ഇടപെടലുകൾ വലിയ അപകടസാധ്യതകൾക്ക് വഴിവെക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കനത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.

​പഠനത്തിന്റെ അടുത്ത ഘട്ടത്തിൽ പുഴകളിലെ ജലനിരപ്പ്, മണ്ണിന്റെ ഈർപ്പം എന്നിവ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിദ്യാലയങ്ങളെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കും. കൂടാതെ, ജനവാസമില്ലാത്ത കക്കയം വനമേഖല, റിസർവോയർ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഓട്ടമാറ്റിക് സംവിധാനം ഏർപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

സെമിനാർ ഉദ്ഘാടനം

​ജനകീയ കാലാവസ്ഥാ സെമിനാറിന്റെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഷാജി തച്ചയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ വിഷയാവതരണം നടത്തുകയും ഡോ. അബ്ദുൽ ഹമീദ് ക്ലാസ് എടുക്കുകയും ചെയ്തു.

​ചടങ്ങിൽ പി.എ. ഹൃദ്യ രേവതി, ജോബി സാലസ്, ഷൈനി അശോക്, കെ.കെ. ബാബു, സി. അജിത, കെ.ടി. ഷൈനി, കെ. ഷൈജു, കെ.കെ. അരവിന്ദൻ, ഷാജി എം. സ്റ്റീഫൻ, അശോകൻ ഇളവനി, പി. ബിജു, പി. ബാലകൃഷ്ണൻ, ടി. സുരേഷ്, കെ.കെ. പത്മനാഭൻ, കെ.കെ. സത്യൻ, മുരളി മേലേടത്ത് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പങ്കെടുത്തു സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി