കൂരാച്ചുണ്ട് CHC-യിൽ നിന്നുള്ള അറിയിപ്പ്
കൂരാച്ചുണ്ട്: സ്ത്രീകളിൽ വർദ്ധിച്ചുവരുന്ന ഗർഭാശയഗള കാൻസറിനെ (Cervical Cancer) പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൂരാച്ചുണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെച്ച് നാളെ (ഏപ്രിൽ 17, വെള്ളിയാഴ്ച) സൗജന്യ എച്ച്.പി.വി (HPV) വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് വാക്‌സിനേഷൻ സൗകര്യം ഉണ്ടായിരിക്കുക.
14വയസ്സ് പൂർത്തിയായതും 15വയസ്സും 3മാസവും ആയ പെൺകുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്
കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലുള്ള അർഹരായ എല്ലാ പെൺകുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സി.എച്ച്.സി മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ആശാ പ്രവർത്തകർക്കിടയിലോ സി.എച്ച്.സിയിലോ ബന്ധപ്പെടാവുന്നതാണ്

Comments
Post a Comment