ട്രെയിൻ കാറ്റിൽപ്പെട്ട് തെറിച്ചുവീണ അഞ്ചു വയസുകാരി മരണത്തിന് കീഴടങ്ങി

 


കാസർകോട്: ട്രെയിൻ കടന്നുപോകുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽപ്പെട്ട് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചു വയസുകാരി മരിച്ചു. ചെങ്കള നാലാം മൈൽ തൈവളപ്പിലെ താഹിർ നജാത്ത് - ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരണപ്പെട്ടത്.

​ഇക്കഴിഞ്ഞ 18-ാം തീയതി മൊഗ്രാൽ നങ്കി റെയിൽവേ പാളത്തിന് സമീപത്തുവെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. റെയിൽവേ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്തുകൊണ്ട് നടന്നുപോകുമ്പോൾ അപ്രതീക്ഷിതമായി ട്രെയിൻ കടന്നുപോവുകയായിരുന്നു. ട്രെയിൻ കടന്നുപോകുമ്പോൾ ഉണ്ടായ ശക്തമായ വായുപ്രവാഹത്തിൽപ്പെട്ട് ഇരുവരും നിയന്ത്രണം വിട്ട് ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു.

​വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മുത്തശ്ശി നഫീസയും പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ നാട് ഒന്നടങ്കം വലിയ ദുഃഖത്തിലാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി