കൂരാച്ചുണ്ടിൽ ഹജ്ജ് തീർത്ഥാടകർക്ക് ഊഷ്മള യാത്രയയപ്പ്; മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം

 



കൂരാച്ചുണ്ട്: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി തയ്യാറെടുക്കുന്നവർക്ക് സ്നേഹത്തിന്റെയും ആദരവിന്റെയും അകമ്പടിയോടെ കൂരാച്ചുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ വെച്ച് ഹജ്ജ് തീർത്ഥാടകർക്ക് പഞ്ചായത്ത് കമ്മിറ്റി ഹജ്ജ് വസ്ത്രം (ഇഹ്‌റാം) സമ്മാനിക്കുകയും ചെയ്തു.

​പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വി.എസ്. ഹമീദ് അധ്യക്ഷനായ യോഗത്തിൽ ഒ.കെ. നവാസ് സ്വാഗതം ആശംസിച്ചു. ഒ.കെ. അമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹജ്ജ് കർമ്മങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കർമ്മങ്ങൾ എങ്ങനെ നിർവ്വഹിക്കണമെന്നതിനെക്കുറിച്ചും അസീസ്‌ ഹാജി ക്ലാസെടുത്തു. തുടർന്ന് ഒ.എസ്. അസീസ്‌ മുഖ്യപ്രഭാഷണം നടത്തി. അസീസ്‌ ഹാജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

​ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കടലാശേരി, വാർഡ് മെമ്പർ റസീന യൂസുഫ്, സി.ഡി.എസ്. ഡെപ്യൂട്ടി ചെയർപേഴ്സൺ സമീറ കരിങ്കപ്പാറ, മുഹമ്മദ് കൊടക്കൽ, സലാം തെരുവത്ത്, ഒ.കെ. അഷറഫ്, സാജിദ ചീനിക്കൽ, സാദിഖ് ഓണാട്ട്, അഷറഫ് കോവുമ്മൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

​ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിനായി കൂരാച്ചുണ്ടിൽ നിന്ന് പുറപ്പെടുന്ന സംഘത്തിലുള്ളത്: പി.പി. മുഹമ്മദ്, സി.കെ. അമ്മദ് ചാത്തൊത്ത്, മുഹമ്മദ് നടുക്കുനി, ജമീല പുള്ള്‌പറമ്പിൽ, ജമീല വലിയ പറമ്പിൽ, സഫിയ പുതിയോട്ടിൽ, ജമീല നടുക്കുനി, മറിയം ചാത്തോത്ത്, ഫാത്വിമ പഴെരി, മറിയം വിളക്കത്ത്, ജമീല കരേചാളക്കൽ എന്നിവരാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി