പാലേരിയിൽ ദാരുണം: കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

 


കുറ്റ്യാടി: കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് സ്വദേശി സിദ്ധാർഥ് (15) ആണ് ദാരുണമായി മരണപ്പെട്ടത്.

​പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തായിരുന്നു അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

അമ്മയുടെ വീടായ പാലേരിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സിദ്ധാർത്ഥും കുടുംബവും. ചടങ്ങുകൾക്കിടെ അമ്മയോടും മറ്റ് രണ്ട് കുട്ടികളോടുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സിദ്ധാർഥ് അപ്രതീക്ഷിതമായി കയത്തിൽപ്പെടുകയായിരുന്നു.

​നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ സിദ്ധാർത്ഥിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് സിദ്ധാർഥ്. അടുത്തിടെ നടന്ന SSLC പരീക്ഷ എഴുതിയതായിരുന്നു സിദ്ധാർഥ്. പാലോളിപ്പറമ്പ് സ്വദേശി ബാലന്റെയും ഷിജിയുടെയും മകനാണ്.

​മൃതദേഹം നടപടിക്രമങ്ങൾക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി