മരുതോങ്കര മാമ്പിലാട് കുന്നിൽ മൃതദേഹങ്ങൾ; തൊട്ടിൽപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു
മരുതോങ്കര : തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ മരുതോങ്കര മാമ്പിലാട് കുന്നിൻ മുകളിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 19 -ാം വാർഡിലെ കൂനിയോട് തട്ടാംകണ്ടി ചന്ദ്രന്റെയും ശാന്തയുടെയും മകൾ ശരണ്യ (30) യെയും കുറ്റ്യാടി കള്ളാട് പഞ്ചാര പറമ്പത്ത് രാജൻ്റെയും ചന്ദ്രിയുടെയും മകൻ അജേഷി (35) നെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരണ്യയുടെ ഭർത്താവ് കുയിമ്പിൽ തച്ചറ്‌കണ്ടി രജീഷ് ശരണ്യയെ കാണുന്നില്ല എന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ശരണ്യയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പൊലീസ് പരിശോധിക്കുകയും ഇതിൻന്റെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിതിയിൽ ലൊക്കേഷൻ പൊലീസ് പരിശോധിക്കുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിതിയിൽ ലൊക്കേഷൻ കണ്ടെത്തുകയുമായിരുന്നു
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരുതോങ്കര പഞ്ചായത്തിലെ മാമ്പിലാട് മലയിലെ ആളൊഴിഞ്ഞ പറമ്പിൽ കശുമാവിൻ ഒരു മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർനടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശരണ്യയുടെ മക്കൾ നവനീത്, നിവേദ്യ. അജേഷ് അവിവാഹിതനാണ്.

Comments
Post a Comment