കൂരാച്ചുണ്ടിൽ ആവേശം അണപൊട്ടി; സംസ്ഥാന ഹർത്താലിന് ഐക്യദാർഢ്യവുമായി ദളിത് സംഘടനകളുടെ പ്രകടനം
കൂരാച്ചുണ്ട്: സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് കൂരാച്ചുണ്ടിൽ എസ്.സി, എസ്.ടി സംയുക്ത സംഘടനയുടെ നേതൃത്വത്തിൽ പ്രകടനം.
ഹർത്താൽ പ്രഖ്യാപനത്തിന് പൂർണ്ണ പിന്തുണയുമായി പ്രവർത്തകർ തെരുവിലിറങ്ങി. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനവുമായാണ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നത്.
ബിജു കടലാശ്ശേരി, എം. ടി. രാഘവൻ സ്വപ്നകുമാർ അമ്പായത്തൊടി നിഷ കിഴക്കയിൽമീത്തൽ,രാജീവൻ അമ്പായത്തൊടി, ജ്യോതിഷ് രാരപ്പൻകണ്ടി നേതൃത്വ നൽകി.
കൂരാച്ചുണ്ടിന്റെ പ്രധാന ഭാഗങ്ങളിലൂടെ കടന്നുപോയ പ്രകടനം ഹർത്താലിന്റെ പ്രസക്തിയും ജനകീയ ആവശ്യങ്ങളും ഉയർത്തിക്കാട്ടി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണ് ഇന്നത്തെ പ്രകടനം നൽകുന്നത്.

Comments
Post a Comment