കൂരാച്ചുണ്ട് പുളിവയലിൽ കാട്ടാനയിറങ്ങിയെന്നത് വെറും അഭ്യൂഹം; പരിഭ്രാന്തി വേണ്ടെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് അധികൃതർ
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ പുളിവയൽ പ്രദേശത്ത് കാട്ടാനയിറങ്ങിയതായി വ്യാപകമായ പ്രചാരണം. എന്നാൽ, ഈ വാർത്തയിൽ അടിസ്ഥാനമില്ലെന്നും പ്രദേശത്ത് നടത്തിയ തിരച്ചിലിൽ കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയില്ലയെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന വാർത്തകൾ നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തിയത്. നിലവിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും എന്നാൽ ജാഗ്രത തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അഭ്യൂഹങ്ങൾ തള്ളണം
കൂരാച്ചുണ്ട് പുളിവയൽ മേഖലയിൽ കാട്ടാന ഇറങ്ങിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് പുളിവയൽ പരിസരത്ത് കാട്ടാനയെ ഇറങ്ങിയതായുള്ള അഭ്യൂഹം വ്യാപകമായി പടർന്നത്.ഇതു വലിയ ആശങ്കയ്ക്കും പരിഭ്രാന്തിക്കും വഴിവെച്ചു
അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ അനാവശ്യ ഭീതി പടർത്താൻ ഇടയാക്കും. ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും വനംവകുപ്പുമായും പഞ്ചായത്തുമായും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
പ്രദേശത്ത് വനം വകുപ്പിന്റെ നിരീക്ഷണം തുടരുന്നുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് എന്തെങ്കിലും അസ്വാഭാവികമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദ്ദേശിച്ചു.
.

Comments
Post a Comment