മുക്കത്ത് ആരും കൊതിക്കുന്ന 'ട്രാപ്പ്'; കള്ളൻ ഓടിക്കയറിയത് നേരെ എസ്ഐയുടെ വീട്ടിലേക്ക്

 


മുക്കം: പട്ടാപ്പകൽ എസ്ഐയുടെ വീട് കുത്തിത്തുറന്ന് മോഷണശ്രമം. സംഭവത്തിൽ ഉൾപ്പെട്ട മൂന്നംഗ സംഘത്തിലെ ഒരാളെ  പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുക്കം പോലീസ് സ്റ്റേഷനിലെ എസ്ഐ സന്തോഷ് കുമാറും, സ്വകാര്യ സ്ഥാപന ജീവനക്കാരനായ സനീഷും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി എത്തിയ മൂന്നംഗ സംഘം, പിൻവാതിൽ തകർത്താണ് വീടിനുള്ളിൽ കടന്നത്. പകൽ സമയങ്ങളിൽ ആരും വീടിന്റെ പരിസരത്തേക്ക് വരില്ലെന്ന കണക്കുകൂട്ടലിലായിരുന്നു അക്രമികൾ. എന്നാൽ, ഉച്ചയ്ക്ക് മൂന്നുമണിയോടെ സനീഷ് അപ്രതീക്ഷിതമായി വീട്ടിലെത്തുകയായിരുന്നു.

​വീടിനുള്ളിൽ അസ്വാഭാവികമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണശ്രമം നടക്കുന്നത് സനീഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് മുന്നിൽ കണ്ട അക്രമികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, സമയോചിതമായി ഇടപെട്ട സനീഷ് സംഘത്തിലുണ്ടായിരുന്ന ഒരാളെ കീഴ്പ്പെടുത്തുകയായിരുന്നു. മറ്റ് രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

പിടിയിലായ മിയാസ് ബാബു മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീടാണെന്ന് തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും, അറിഞ്ഞിരുന്നെങ്കിൽ ഇതിന് മുതിരില്ലായിരുന്നു എന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

​സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശവാസികളുടെ മൊഴിയെടുത്തും പോലീസ് പരിശോധന തുടരുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി