താമരശ്ശേരിയിൽ വയോധികനെ തറവാട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൈഞരമ്പ് മുറിച്ച ശേഷം തൂങ്ങിയതെന്ന് നിഗമനം

 


താമരശ്ശേരി: പരപ്പൻപൊയിലിലെ തറവാട് വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഈങ്ങാപ്പുഴ പൂലോട് വേനക്കാവ് കാഞ്ഞാംവയൽ ഭാസ്കരൻ (66) ആണ് മരിച്ചത്. താമരശ്ശേരി പരപ്പൻപൊയിൽ കരുവാറമ്മലുള്ള കുടുംബവീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൈയിലെ ഞരമ്പ് മുറിച്ച ശേഷമാണ് ഇദ്ദേഹം തൂങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

താമരശ്ശേരിയില്‍ വയോധികന്‍ ജീവനൊടുക്കി. താമരശേരി ഈങ്ങാപ്പുഴ സ്വദേശി ഭാസ്‌കരന്‍ ആണ് മരിച്ചത്. പോക്സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് കുടുംബം. ഭാസ്‌കരനെതിരെ ആറുവയസുകാരിയുടെ മൊഴി പ്രകാരം പോക്സോ കേസ് എടുത്തിരുന്നു.


​നിലവിൽ പൂലോട് പ്രദേശത്ത് വ്യാപാരം നടത്തിവരികയായിരുന്നു ഭാസ്കരൻ. ഇന്ന് രാവിലെയാണ് ഇദ്ദേഹം പരപ്പൻപൊയിലിലുള്ള തന്റെ തറവാട് വീട്ടിലെത്തിയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ പുറത്തു കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് വീടിനുള്ളിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ ഭാസ്കരനെ കണ്ടെത്തിയത്.

താമരശേരി പരപ്പന്‍പൊയില്‍ കരുവാറമ്മലുള്ള തറവാട് വീടിനകത്തെ ജനല്‍ കമ്പിയില്‍ ആണ് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൈയുടെ ഞരമ്പറുത്ത ശേഷം ആണ് തൂങ്ങിയത്. രണ്ട് ദിവസം മുന്‍പാണ് കേസെടുത്തത്.

ഇന്നലെ രാവിലെയാണ് ഇയാള്‍ തറവാട്ട് വീട്ടില്‍ എത്തിയത്. വൈകുന്നേരമായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിലെത്തിയ കുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു മൊഴി.


​നേരത്തെ ഈങ്ങാപ്പുഴയിൽ 'ബാൽസൺ' എന്ന പേരിൽ ഇൻഡസ്ട്രിയൽ യൂണിറ്റ് നടത്തിയിരുന്ന ഭാസ്കരൻ മേഖലയിലെ അറിയപ്പെടുന്ന വ്യവസായിയായിരുന്നു. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി.

​ബാപ്പൂട്ടിയുടെയും കൊറ്റിയുടെയും മകനാണ്. ഷീലയാണ് ഭാര്യ.

മക്കൾ: ബാഷിത, ഷിബിത, ഷിബിന.

മരുമക്കൾ: ഷാജി (തോട്ടുമുക്കം), ഷിനോബ് (വടകര), മഹേഷ് (കുന്ദമംഗലം).

​മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താമരശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി