ചക്കിട്ടപാറയിൽ കയറ്റം കയറുന്നതിനിടെ പിന്നിലേക്ക് പാഞ്ഞു; തടി ലോറി മറിഞ്ഞ് അപകടം.
ചക്കിട്ടപാറ: നിയന്ത്രണം വിട്ട തടി ലോറി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരിക്ക്. ചക്കിട്ടപാറ നീര പ്ലാന്റിന് സമീപം കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്.
ചക്കിട്ടപാറ - പെരുവണ്ണാമൂഴി റോഡിലെ പോക്കറ്റ് റോഡിലൂടെ തടികളുമായി കയറ്റം കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കയറ്റം കയറുന്നതിനിടയിൽ പെട്ടെന്ന് ലോറി പിന്നിലേക്ക് നീങ്ങുകയും നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയുമായിരുന്നു. ലോറിയിൽ പൂർണ്ണമായി തടി നിറച്ചിരുന്നതിനാൽ അപകടത്തിന്റെ ആഘാതം വർധിച്ചു.
അപകടത്തിൽ പരിക്കേറ്റ ലോറി ജീവനക്കാരെ ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ചക്കിട്ടപാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിലാണ്. അപകടത്തെത്തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടിരുന്നു

Comments
Post a Comment