ചക്കിട്ടപാറയിൽ കാട്ടുപന്നി ആക്രമണം; വയോധികന് ഗുരുതര പരിക്ക്

 



ചക്കിട്ടപാറ: മുതുകാട് ചെങ്കോട്ടക്കൊല്ലി വള്ളിത്തോട്ടത്തിൽ അസീസിന് (60) നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വീടിന് മുന്നിലെ റോഡിലിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി കാട്ടുപന്നി ആക്രമിച്ചത്.

​ആക്രമണത്തിൽ തലയോട്ടിക്ക് സാരമായി പരിക്കേറ്റ അസീസിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്. പ്രദേശത്ത് വന്യജീവികളുടെ ശല്യം വർധിച്ചുവരുന്നത് നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി