കറണ്ട് പോയ തക്കത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്നും ചാടിയ യുവതി ഗുരുതരാവസ്ഥയിൽ
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയ യുവതി ഗുരുതരാവസ്ഥയിൽ. കായക്കൊടി സ്വദേശിനി ജസ്ന (27) ആണ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലുള്ളത്. ഇന്നലെ രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി, ഇന്നലെ രാത്രി 11 മണിയോടെ വൈദ്യുതി ബന്ധം തടസ്സപ്പെട്ട സമയത്താണ് പെട്ടെന്ന് പരിഭ്രാന്തിയിലായി ഓടിയത്. ആശുപത്രിയുടെ രണ്ടാം നിലയിലെ ജനലിലൂടെ പുറത്തുകടന്ന യുവതി, കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തിയിൽ കയറി താഴേക്ക് ചാടുകയായിരുന്നു.
യുവതിയെ തടയാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും, അതിനു മുൻപേ അവർ താഴേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലെ ഫാർമസിക്കു മുമ്പിലാണ് യുവതി വീണത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ജസ്നയെ ഉടൻ തന്നെ ആശുപത്രി അധികൃതരും നാട്ടുകാരും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ യുവതി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Post a Comment