വീടിനുള്ളിൽ ഒളിച്ചിരുന്ന വില്ലൻ; പേരാമ്പ്രയിൽ യുവതിക്ക് പാമ്പ് കടിയേറ്റത് ബാത്ത്റൂമിൽ വെച്ച്

 


പേരാമ്പ്ര: കണ്ണിപ്പൊയിൽ റോഡ് ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലിക്ക് (36) പാമ്പ് കടിയേറ്റു. ഇന്നലെ രാത്രി 12.45-ഓടെയായിരുന്നു സംഭവം.

​  വീടിന്റെ ബാത്ത്റൂമിൽ വെച്ചാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. കടിയേറ്റതിന് പിന്നാലെ വീട്ടുകാർ നടത്തിയ പരിശോധനയിൽ ബാത്ത്റൂമിനുള്ളിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തുകയും ചെയ്തു. കടിയേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

​പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി അഞ്ജലിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതി അപകടനില തരണം ചെയ്തതായും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി