ചക്കിട്ടപാറയിലെ കാട്ടുപന്നി ആക്രമണം; പരിക്കേറ്റ അസീസിന് അടിയന്തര സഹായം: വനം വകുപ്പുമായി ചർച്ച നടത്തി കെ. സുനിൽ



ചക്കിട്ടപാറ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതുകാട് ചെങ്കോട്ടക്കൊല്ലി വള്ളിത്തോട്ടത്തിൽ അസീസിനെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ സന്ദർശിച്ചു.

​  ആശുപത്രിയിലെത്തി അസീസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ അദ്ദേഹം, കുടുംബാംഗങ്ങളോട് വിവരങ്ങൾ ആരാഞ്ഞു. അസീസിന് ആവശ്യമായ തുടർ ചികിത്സാ സഹായങ്ങളും, അർഹമായ നഷ്ടപരിഹാരവും എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തി.

​പ്രദേശത്ത് വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്കെതിരെ ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും, അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി