പെരുവണ്ണാമൂഴി - കടിയങ്ങാട് റോഡിൽ നിയന്ത്രണം വിട്ട ഓട്ടോ ജീപ്പിലിടിച്ച് തകർന്നു ; ചക്കിട്ടപാറ സ്വദേശിക്ക് ഗുരുതര പരിക്ക്

 


ചക്കിട്ടപാറ: കടിയാങ്ങാട് - പെരുവണ്ണാമൂഴി റോഡിൽ നിയന്ത്രണം വിട്ടു വന്ന ഓട്ടോറിക്ഷ ജീപ്പിലിടിച്ച് അപകടം. റോഡരികിലേക്ക് തെന്നിമാറിയ ഓട്ടോ പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. അപകടത്തിൽ ചക്കിട്ടപാറ സ്വദേശിയായ ഓട്ടോ ഡ്രൈവർ സന്തോഷിന് പരിക്കേറ്റു.

​  നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ എതിരെ വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡ് സൈഡിലേക്ക് തെന്നി നീങ്ങി . .വണ്ടിക്ക് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുവാണ്

​തിരക്കേറിയ റോഡിൽ വെച്ചായിരുന്നു അപകടമെങ്കിലും വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. ജീപ്പിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സം നേരിട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി