സമാധാനം തേടിയ ജസീലിന് ലഭിച്ചത് മരണം; ദുബായിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു
ദുബായ്: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കവെ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ചെറുവണ്ണൂർ മധുരബസാർ നജാത്ത് മൻസിൽ ജസീൽ (30) ആണ് കുത്തേറ്റു മരിച്ചത്.
ജസീൽ താമസിക്കുന്ന മുറിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഈ തർക്കം സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജസീലിന് സുഹൃത്തിൽ നിന്ന് തന്നെ കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ ദുബായിലെ അൽ റാഷിദിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുന്നു.

Comments
Post a Comment