കോഴിക്കോട് കുന്നമംഗലത്ത് വീടിനുളളിൽ സ്ഫോടനം; രണ്ട് പേർ മരിച്ചു
കോഴിക്കോട്: കുന്നമംഗലത്ത് വീടിനുള്ളിൽ സ്ഫോടനം. കുരുക്കത്തൂരിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. രാമനാട്ടുകര സ്വദേശി രാഹുൽ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അഞ്ച് പേരായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം നടന്നത്. കുന്നമംഗലം കുരുക്കത്തൂരിൽ വിഷ്ണുവും ഭാര്യ സിമിയും കുഞ്ഞും അടങ്ങുന്ന കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടിൽ ഇവർ പടക്കനിർമ്മാണം നടത്തിയിരുന്നു. പടക്കനിർമ്മാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് സൂചന. തൊട്ടടുത്ത വീടുകളെ ബാധിക്കുന്ന രീതിയിലാണ് സ്ഫോടനമുണ്ടായത്. വിഷുവുമായി ബന്ധപ്പെട്ട പടക്കനിർമ്മാണമായിരുന്നു എന്നും വിവരമുണ്ട്.

Comments
Post a Comment