ചക്കിട്ടപാറയിൽ വീണ്ടും കാട്ടാന സാന്നിധ്യം
ചക്കിട്ടപാറ: പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ചായത്തിൽ 12-ാം വാർഡിലെ ജനവാസ കേന്ദ്രത്തിൽ മേഖലയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങിയതായി സംശയം. ഇന്നലെ പകൽ പന്ത്രണ്ടാം വാർഡിലാണ് സംഭവം. കാട്ടാനയുടെ സാന്നിധ്യം നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാനയെ കണ്ടതായി നാട്ടുകാർ പറയുന്നത്. പ്രദേശത്തെ തെങ്ങുംപള്ളി ആന്റണിയുടെ കൃഷിയിടത്തിൽ വച്ചാണ് ആനയെ കണ്ടത്. ഇവിടെയുള്ള വീട്ടിലെ വിദ്യാർഥിയായ ആൽബിയാണ് ആനയെ ആദ്യം കാണുകയും വിവരം പുറത്തറിയിക്കുകയും ചെയ്തത്. കൃഷിയിടത്തിലെ ഇളകിയ മണ്ണിൽ കാട്ടാനയുടേതെന്ന് കരുതുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ നിന്നും വെറും 50 മീറ്റർ മാത്രം അകലെയുള്ള സ്ഥലത്താണ് ആനയെ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലും രാത്രിസമയങ്ങളിൽ കാട്ടിൽ നിന്നും അസ്വാഭാവികമായ ശബ്ദങ്ങൾ കേട്ടിരുന്നതായും, വളർത്തുനായ്ക്കൾ അസ്വസ്ഥരായി കുരയ്ക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശമാണിതെങ്കിലും, കാട്ടാനയുടെ വരവ് നാട്ടുകാരെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വിവരമറിഞ്ഞ ഉടൻ തന്നെ പെരുവണ്ണാമൂഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.എൻ. രാജേഷിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിൽ രാത്രികാലങ്ങളിൽ വനപാലകർ പട്രോളിങ് നടത്തുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകി.
സംഭവസ്ഥലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ബാലകൃഷ്ണൻ, വാർഡ് മെമ്പർ ഗിരീഷ് കോമച്ചംകണ്ടി എന്നിവർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

Comments
Post a Comment