റോഡിലൂടെ ബൈക്കിൽ പോയപ്പോൾ തലയിൽ തേങ്ങവീണ് പരിക്ക്

 


മുക്കം: പൊതുമരാമത്ത് റോഡിലേക്ക് അപകടകരമായി ചാഞ്ഞുനിന്ന തെങ്ങിൽ നിന്നും തേങ്ങ തലയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്. തോട്ടുമ്മുക്കം മൈസൂർപറ്റ സ്വദേശി കാടായിക്കോട്ടിൽ ശിഹാബുദ്ധീനാണ് പരിക്കേറ്റത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അദ്ദേഹം കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബറിന് പരാതി നൽകി.

​  റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശിഹാബുദ്ധീന്റെ തലയിലേക്കാണ് അപ്രതീക്ഷിതമായി തേങ്ങ പതിച്ചത്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. എങ്കിലും തലയ്ക്കും കൈകാലുകൾക്കും സാരമായ പരിക്കുകൾ അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട്.

റോഡുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന തെങ്ങുകളിൽ നിന്നും മരങ്ങളിൽ നിന്നും തേങ്ങയും ഓലകളും റോഡിലേക്ക് വീഴുന്നത് പ്രദേശത്ത് പതിവായി മാറിയിരിക്കുകയാണ്. സ്ഥലമുടമകൾ യഥാസമയം തെങ്ങിൽ നിന്ന് തേങ്ങ ഇറക്കാത്തതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് ശിഹാബുദ്ധീൻ പരാതിയിൽ ചൂണ്ടിക്കാട്ടി. തനിക്ക് സംഭവിച്ചതുപോലെ മറ്റൊരാൾക്കും ദുരനുഭവം ഉണ്ടാകാതിരിക്കാൻ പഞ്ചായത്ത് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാതി ഗൗരവകരമായി കാണുമെന്ന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ വ്യക്തമാക്കി. റോഡരികിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ കണ്ടെത്തുന്നതിനായി ഉടൻ തന്നെ പഞ്ചായത്ത് തലത്തിൽ സർവേ നടത്തും. തുടർന്ന് അപകടമുണ്ടാക്കുന്ന രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ സ്ഥലമുടമകൾക്ക് അടിയന്തര നിർദ്ദേശം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

​യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പഞ്ചായത്ത് സ്വീകരിക്കുന്ന നടപടികൾക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി