കായണ്ണയുടെ കരളുലച്ച് ആര്യന്റെ മടക്കം; ഗ്യാസ് വിതരണ വാഹനം ഇടിച്ചു കയറി; കായണ്ണയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

 


കായണ്ണ: അങ്കണവാടി വിട്ട് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസ്സുകാരൻ പിക്കപ്പ് വാനിടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം.

റിവേഴ്സ് എടുത്ത വാഹനം കുഞ്ഞിന്റെ ദേഹത്ത് കയറി ഇറങ്ങി

അങ്കണവാടിയിലെ പഠനം കഴിഞ്ഞ് അമ്മ ദീഷ്ണയ്‌ക്കൊപ്പം നടന്നു പോകുകയായിരുന്നു ആര്യൻ. ഈ സമയം ദൂരെ നിന്നും  റിവേഴ്സ് എടുത്തു വന്ന പിക്കപ്പ് വാൻ ആര്യന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. പേരാമ്പ്ര ധീര ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന വാഹനമാണ് അപകടമുണ്ടാക്കിയത്.

​അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബബിലേഷ്-ദീഷ്ണ ദമ്പതികളുടെ ഏക മകനായിരുന്നു ആര്യൻ. കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കായണ്ണ ഗ്രാമം ഒന്നടങ്കം കണ്ണീരിലായി. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.  


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി