മഞ്ഞപ്പിത്തം: ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി അന്തരിച്ചു
പേരാമ്പ്ര: മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ് (44) ആണ് മരണപ്പെട്ടത്.
കടുത്ത പനിയെത്തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സ്മിഷാദിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തുടർന്ന് രോഗം സങ്കീർണ്ണമായതിനെത്തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലെ ഐസിയുവിൽ വിദഗ്ധ ചികിത്സയിലായിരുന്ന സ്മിഷാദിനെ ഡയാലിസിസിന് വിധേയനാക്കിയിരുന്നുവെങ്കിലും, ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ പത്മനാഭൻ നായരുടെയും ഓമന അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: സ്‌മിത, സ്‌മിതേഷ് (പാണ്ടിക്കോട് ക്ഷീരോൽപാദക സഹകരണ സംഘം).
"പ്രദേശത്ത് പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗലക്ഷണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കാനും, ശുചിത്വം കർശനമായി പാലിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു."

Comments
Post a Comment