സഹോദരി അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കുണ്ടറയിൽ വൈബ്രേറ്റർ മെഷീനിൽ നിന്ന് ഷോക്കേറ്റു 12 വയസ്സുകാരന് ദാരുണാന്ത്യം.

 


കൊല്ലം: കുണ്ടറ കൊച്ചുപ്ലാമൂടിന് സമീപം വൈദ്യുതാഘാതമേറ്റ് 12 വയസ്സുകാരൻ ദാരുണമായി മരിച്ചു. കൊച്ചുപ്ലാമൂട് സ്വദേശി ആദിദേവാണ് (12) മരിച്ചത്. വീടിന് സമീപത്തുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന വൈബ്രേറ്റർ മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നു.

വീട്ടിൽ ആദിദേവും സഹോദരി ആർദ്രയും മാത്രമുള്ള സമയത്താണ് ദാരുണമായ സംഭവം നടന്നത്. ആദിദേവിനെ കാണാത്തതിനെ തുടർന്ന് സഹോദരി നടത്തിയ അന്വേഷണത്തിലാണ് വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ആദിദേവിന്റെ പിതാവ് രതീഷ് കോൺക്രീറ്റ് കോൺട്രാക്ടർ ആയതിനാൽ, ജോലിക്കാവശ്യമായ യന്ത്രങ്ങൾ ഷെഡ്ഡിൽ സൂക്ഷിക്കാറുണ്ട്. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ, ഒരു തയ്യൽ മെഷീനിന് മുകളിൽ വെച്ച നിലയിൽ വൈബ്രേറ്റർ മെഷീൻ കണ്ടെത്തുകയും, അത് പ്ലഗിൽ കുത്തി സ്വിച്ച് ഓൺ ചെയ്ത അവസ്ഥയിലായിരുന്നു എന്ന് വ്യക്തമാവുകയും ചെയ്തു. ഈ മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ കൈകൾ മെഷീനിൽ തട്ടുകയും വൈദ്യുതാഘാതമേൽക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

​സംഭവത്തിൽ കുണ്ടറ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. അപ്രതീക്ഷിതമായുണ്ടായ ഈ അപകടത്തിന്റെ ഞെട്ടലിലാണ് കൊച്ചുപ്ലാമൂട് നിവാസികൾ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി