കല്ലാനോടിന്റെ മുത്തശ്ശൻ വിടവാങ്ങി; നൂറാം വസന്തം പിന്നിട്ട ആദ്യകാല കുടിയേറ്റ കർഷകൻ നരിക്കുഴി മാനുവൽ മത്തായി (കുഞ്ഞേട്ടൻ - 101) ഓർമ്മയായി

 

കല്ലാനോട്: കല്ലാനോടിന്റെ മണ്ണിൽ വിയർപ്പൊഴുക്കി കാർഷിക മുന്നേറ്റത്തിന് വിത്തുപാകിയ ആദ്യകാല കുടിയേറ്റ കർഷകരിൽ പ്രമുഖനായ നരിക്കുഴി മാനുവൽ മത്തായി (കുഞ്ഞേട്ടൻ - 101) നിര്യാതനായി. മലയോര മേഖലയുടെ വികസന ചരിത്രത്തിൽ സ്വന്തം ജീവിതം കൊണ്ട് അടയാളം ചാർത്തിയ പഴയകാല തലമുറയിലെ ഒരാളാണ് കുഞ്ഞേട്ടൻ

​കല്ലാനോടിന്റെ ഭൂമിയിൽ പച്ചപ്പണിയിച്ചും കഠിനാധ്വാനം കൊണ്ട് സമൃദ്ധമാക്കിയും ഈ പ്രദേശത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്കുവഹിച്ച 'കുടിയേറ്റ നായകനായിരുന്നു' കുഞ്ഞേട്ടൻ. കാർഷികവൃത്തി ജീവിതവ്രതമാക്കിയ അദ്ദേഹം, നാട്ടിലെ  പൊതുപ്രവർത്തനങ്ങളിലും സാംസ്കാരിക കൂട്ടായ്മകളിലും നിറസാന്നിധ്യമായിരുന്നു. 'കല്ലാനോടിന്റെ മുത്തശ്ശൻ' എന്ന പേരിൽ നാട്ടുകാർ സ്നേഹാദരങ്ങളോടെ വിളിച്ചിരുന്ന അദ്ദേഹം, ഒരു തലമുറയുടെ തന്നെ വഴികാട്ടിയായിരുന്നു.

ഭാര്യ: പരേതയായ ത്രേസ്യാമ്മ (പുളിയംകുന്നേൽ, പെരുവന്താനം).

മക്കൾ : മാത്യു കല്ലാനോട് , Late സിസ്റ്റർ ജനുവരിയ (C S C  തൃശ്ശൂർ ) , ത്രേസ്യാമ്മ ( നിലമ്പൂർ ) , സിസ്റ്റർ മോനിക്ക മാനുവൽ (ഹോളിക്രോസ് കോൺവെൻറ് , പാറ്റ്ന ) ഫിലോമിന  ( ഡൽഹി ) , ജോയി മാനുവൽ (കല്ലാനോട് ), ജെയിംസ് മാനുവൽ  (നിലമ്പൂർ ) ,

 മരുമക്കൾ:  ത്രേസ്യാമ്മ തെക്കേക്കര മറ്റത്തിൽ (കോടഞ്ചേരി ) , ജോസ്  പേഴത്തിനാൽ (നിലമ്പൂർ ) , കെ പി അഫ്രേം കുറ്റ്യാനിയിൽ  (ഡൽഹി) , തങ്കമ്മ വള്ളോ പള്ളിയിൽ, (പാത്തിപ്പാറ ), ലിസമ്മ വെട്ടിക്കാട്ട് (തിരുവമ്പാടി )

മൃതസംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച (27/04/2026) ഉച്ചയ്ക്ക് ശേഷം 3 30ന് ഭവനത്തിൽ ആരംഭിച്ച് കല്ലാനോട് സെൻറ് മേരീസ് ദേവാലയത്തിൽ


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി