സ്കൂട്ടറിൽ കാട്ടു പന്നി ഇടിച്ച് SSLC പരീക്ഷക്ക് പോയ വിദ്യാർഥിക്ക് പരിക്ക്

 


കുറ്റ്യാടി:   കാവിലും പാറ പഞ്ചായത്തിലെ ഏഴാം വാർഡിൽ വട്ടിപ്പനയിൽ താമസിക്കുന്ന കുന്നേൽ ഫൈനിൻ്റെ ഭാര്യ അമ്പിളിക്കും മകൾ മോറിയായിക്കുമാണ് പരിക്കുപറ്റിയത്. രാവിലെ എസ്എസ്എൽസി പരീക്ഷ എഴുതാൻ വേണ്ടി മകളെ സ്കൂളിൽ കൊണ്ട് വിടാൻ സ്കൂട്ടറിൽ പോകുംവഴിയാണ് റോഡിന് കുറുകെ കാട്ടുപന്നി ചാടി വണ്ടിക്ക് വന്നിടിക്കുകയും വണ്ടി മറിയുകയും ചെയ്യുകയായിരുന്നു. ഭാഗ്യത്തിന് ഗുരുതരമായ അപകടമൊന്നും സംഭവിച്ചില്ല. പരിക്കുമായാണ് കുട്ടി പരീക്ഷ എഴുതിയത്. പകൽ സമയങ്ങളിൽ പോലും ഈ മേഖലകളിൽ അതിരൂക്ഷമായ വന്യമൃഗ ശല്യം കാരണം യാത്ര ചെയ്യാൻപോലും സാധിക്കാതെ പ്രദേശ വാസികൾ ബുദ്ധിമുട്ടുകയാണ്.നിരവധി തവണ വന്യമൃഗ ശല്യത്തിനെതിരെ പരാതികൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലും പഞ്ചായത്തിലും കൊടുത്തെങ്കിലും ഇതുവരെ പഞ്ചായത്തിൻറെ ഭാഗത്തുനിന്നോ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്നോ ഫലപ്രദമായ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.ഒരുതരത്തിലും കൃഷി ചെയ്തു ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇവിടെ കർഷകർ നേരിടുന്നത്. സംഭവത്തിൽ കിഫ കോഴിക്കോട് ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കുട്ടികളുടെ അടക്കം മലയോര ജനതയുടെ ജീവിതത്തിന് ഭീഷണി ഉയർത്തുന്ന വന്യമൃഗശല്യം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും കിഫ ആവശ്യപ്പെട്ടു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി